കേരളം

kerala

ETV Bharat / business

ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' ജനുവരി 19 മുതൽ - ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' 2020

ആമസോൺ ഇന്ത്യ 2020 ലെ  ആദ്യത്തെ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' ജനുവരി 19 മുതൽ ജനുവരി 22 വരെ പ്രഖ്യാപിച്ചു. പ്രൈം അംഗങ്ങൾക്ക് ജനുവരി പതിനെട്ടിന് ഉച്ചക്ക് 12 മുതൽ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' വഴി സാധനങ്ങള്‍ വാങ്ങാനാകും

Amazon 'Great Indian Sale' from Jan 19
ആമസോൺ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' ജനുവരി 19 മുതൽ

By

Published : Jan 10, 2020, 8:04 PM IST

ബംഗളൂരു: ആമസോൺ ഇന്ത്യ 2020 ലെ ആദ്യത്തെ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' ജനുവരി 19 മുതൽ ജനുവരി 22 വരെ പ്രഖ്യാപിച്ചു. പ്രൈം അംഗങ്ങൾക്ക് ജനുവരി പതിനെട്ടിന് ഉച്ചക്ക് 12 മുതൽ 'ഗ്രേറ്റ് ഇന്ത്യൻ സെയിൽ' വഴി സാധനങ്ങള്‍ വാങ്ങാനാകും. ഗ്രേറ്റ് ഇന്ത്യൻ സെയിൽ വഴി വാങ്ങുന്ന ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഇഎംഐയും ഉപയോഗിച്ച് 10 ശതമാനം അധിക തൽക്ഷണ കിഴിവ് നേടുന്നതിലൂടെ കൂടുതൽ ലാഭം നേടാൻ കഴിയുമെന്ന് കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.

സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യവസ്‌തുക്കൾ, ഫാഷൻ-സൗന്ദര്യം- വീട്- അടുക്കള സംബന്ധിച്ച ഉൽപ്പന്നങ്ങൾ എന്നിവ ആമസോൺ വാഗ്‌ദാനം ചെയ്യുന്നു. നൂറുകണക്കിന് വിഭാഗങ്ങളിലായി 20 കോടി ഉൽപ്പന്നങ്ങൾ വിൽപ്പനക്കുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിൽ (സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെ) ഇന്ത്യയിലെ എല്ലാ വിപണനസ്ഥലങ്ങളിലുമായി ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്നതിൽ 51 ശതമാനവും ഓർഡർ ഷെയറിൽ 42 ശതമാനവും മൂല്യ വിഹിതത്തിൽ 45 ശതമാനവനും ആയി ആമസോൺ മുന്നിട്ട് നിന്നു.

ABOUT THE AUTHOR

...view details