താലിബാനുമായി ബന്ധമുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. താലിബാനെതിരെ യുഎസ് ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. താലിബാന്‍റെ ഔദ്യോഗിക അക്കൗണ്ടുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവ എല്ലാം നീക്കം ചെയ്യും.
Also Read: വിമാനത്തിന്‍റെ ചക്രത്തില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ച് യു.എസ്
ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് ദാരി, പഷ്തോ തുടങ്ങിയ അഫ്‌ഗാൻ തദ്ദേശീയ ഭാഷകൾ സംസാരിക്കുന്നവരുടെയും മറ്റും സഹായം ലഭ്യമാകാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. താലിബാന്‍റെ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള തീരുമാനം ഇൻസ്റ്റഗ്രാം ഉൾപ്പടെ ഫേസ്ബുക്കിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാണെന്നും കമ്പനി വ്യക്തമാക്കി.
അതേ സമയം ഫേസ്ബുക്കിന്‍റെ നടപടി അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്നതാണെന്ന് താലിബാൻ വക്താവ് പ്രതികരിച്ചു. ഫേസ്ബുക്കിന് പുറമെ താലിബാന്‍റെ പേരിലുള്ള യൂട്യൂബ് അക്കൗണ്ടുകൾ ഗൂഗിളും നീക്കം ചെയ്‌തിട്ടുണ്ട്.