കേരളം

kerala

ETV Bharat / business

യോഗ; വളര്‍ന്നു വരുന്ന വാണിജ്യവും തൊഴില്‍ സാധ്യതകളും - yoga

നിലവില്‍ ഋഷികേശില്‍ മാത്രം 300ല്‍ അധികം യോഗാ പരിശീലന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

യോഗ; വാണിജ്യവും തൊഴില്‍ സാധ്യതകളും

By

Published : Jun 21, 2019, 11:16 AM IST

ഋഷികേശ്: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് യോഗയില്‍ വളര്‍ന്നു വരുന്ന വാണിജ്യ താല്‍പര്യങ്ങളും ഇതിലെ തൊഴില്‍ സാധ്യതകളും ഒന്ന് പരിശോധിക്കാം. കുറച്ചു കാലങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് യോഗ പഠിക്കുവാനായി പുണ്യ നഗരമായ ഋഷികേശിലെത്തുന്നത്. ഇതൊടെ യോഗയിലെ വാണിജ്യ താല്‍പര്യങ്ങളും വളര്‍ന്നു വരുകയാണ്.

നിലവില്‍ ഋഷികേശില്‍ മാത്രം 300ല്‍ അധികം യോഗാ പരിശീലന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്ക് പുറത്തും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മികച്ച രീതിയില്‍ യോഗ അഭ്യസിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ചില പരിശീലന കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. യോഗ ഗുരു മഹര്‍ഷി മഹേഷ് ആണ് ഋഷികേശില്‍ യോഗാ പരിശീലനത്തിന് ആരംഭം കുറിച്ചത്. നിരവധി തൊഴിലാളികളും ഓരോ പരിശീലന ക്ലാസുകളില്‍ തൊഴിലിനായി എത്തുന്നുണ്ട്.

മണിക്കൂറിന് 100 രൂപ മുതല്‍ 200 രൂപവരെയാണ് ഇവിടെ യോഗാ പരിശീലനത്തിന് വാങ്ങുന്നത്. 15 മുതല്‍ 45 ദിവസം വരെ നീണ്ട് നില്‍ക്കുന്ന ചില പ്രത്യേക ക്ലാസുകളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 40,000 രൂപ മുതല്‍ 1,50,000 രൂപ വരെയാണ് ഈ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇവര്‍ ഈടാക്കുന്നത്.

ABOUT THE AUTHOR

...view details