കേരളം

kerala

ETV Bharat / business

വനിതാദിന സ്പെഷ്യല്‍; സ്ത്രീകള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു

പുരുഷന്‍മാരില്‍ അറുപത് ശതമാനം പേരും ആരോഗ്യ സുരക്ഷാ പോളിസികളില്‍ പങ്ക് ചേരുമ്പോള്‍ സ്ത്രീകളില്‍ വെറും മുപ്പത് ശതമാനം പേർ മാത്രമാണ് ഇത്തരത്തിലെ ആരോഗ്യ സുരക്ഷാ പോളിസികളുടെ ഭാഗമായിട്ടുള്ളത്.

ആരോഗ്യ ഇന്‍ഷൂറന്‍സ്

By

Published : Mar 8, 2019, 4:15 PM IST

Updated : Mar 8, 2019, 4:31 PM IST

ഇന്ത്യന്‍ സമൂഹത്തില്‍ ഓരോ കുടുംബത്തേയും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയും നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വീട്ടമ്മമാരായ സ്ത്രീകളാണ്. വീട്ടിലെ കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെഇവര്‍ ഒരേ പോലെ ശിശ്രുഷിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ആരോഗ്യകാരം വരുമ്പോള്‍ പല വീട്ടമാമാരും ഉള്‍ വലിയുന്ന കാഴ്ചയാണ് പല വീട്ടുകളിലും കാണാന്‍ സാധിക്കുന്നത്. ഇതിന് പ്രധാന ഉദാഹരണമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ്പോളിസികളില്‍ കാണാന്‍ സാധിക്കുന്നത്.

ഇന്ത്യയില്‍ വിവാഹിതരായതില്‍ വെറും പതിനെട്ട് ശതമാനത്തോളം സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നത്. ഇതില്‍ വെറും പതിമൂന്ന് ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് വ്യക്തിഗത നിക്ഷേപകങ്ങളില്‍ പങ്കാളികളായിട്ടുള്ളതെന്ന് അടുത്തിടെ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. പുരുഷന്‍മാരില്‍ അറുപത് ശതമാനം പേരും ആരോഗ്യ സുരക്ഷാ പോളിസികളില്‍ പങ്ക് ചേരുമ്പോള്‍ സ്ത്രീകളില്‍ വെറും മുപ്പത് ശതമാനം പേര് മാത്രമാണ് ഇത്തരത്തിലെ ആരോഗ്യ സുരക്ഷാ പോളിസികളുടെ ഭാഗമായിട്ടുള്ളവര്‍.

എന്നാല്‍ മരുന്നുകള്‍ക്ക് ദിനം പ്രതി വില ഉയരുകയും, നാണയപ്പെടുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ പോളിസികള്‍ക്ക് വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ആരോഗ്യ ഇൻഷൂറൻസുകള്‍തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി വിവിധ തരത്തിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ വിപണിയില്‍ ലഭ്യമാണ്. യുവതികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പമുള്ളതുംവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ഇഷ്ടത്തിനുസരിച്ചും അങ്ങനെ പല തരത്തിലുള്ള പോളിസികള്‍ ഇന്ന് ലഭ്യമാണ്.

ഇന്ത്യയിലെ സാഹചര്യങ്ങളും ജീവിതശൈലിയും പരിഗണിക്കുമ്പോള്‍ പുരുഷന്‍മാരിലും അധികമായി സ്ത്രീകള്‍ക്ക് അസുഖങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. വിട്ട് മാറാത്ത രോഗങ്ങളുള്ള സ്ത്രീകളില്‍ മുപ്പത്തിയഞ്ച് ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷൂറന്‍സ് ഉള്ളത്. മാത്രമല്ല പ്രസവ ശിശ്രൂഷ, പ്രസവം, മരുന്നുകള്‍, ഹോസ്പിറ്റലസേഷന്‍ സൗകര്യം എന്നിവയെല്ലാം കൂട്ടി ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ സൗകാര്യ ആശുപത്രികള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. മധ്യവര്‍ഗത്തിന് താങ്ങാനാകുന്നതിലും വലിയ ചിലവാണ് ഇന്നത്തെ കാലത്തെ പ്രസവ ചികിത്സാ. എന്നാല്‍ ആരോഗ്യ സുരക്ഷാ പോളിസിയുടെ കീഴില്‍ വരുന്ന പ്രസവ ചികിത്സാ പോളിസികള്‍ ഇത്തരം സാഹചര്യത്തില്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വലിയ സഹായകമാകുന്നതാണ്.

മറ്റൊരു പ്രധാന വിഷയം പോളിസിയില്‍ അംഗമാകുന്നതിന് മുമ്പ് നിബന്ധനകളും നിയമങ്ങളും വ്യക്തമായി മനസിലേക്കണ്ടതാണ്. എടുക്കാന്‍ തീരുമാനിക്കുന്ന പോളിസിയെക്കുറിച്ച് വിശദമായി വിവരങ്ങള്‍ രേഖരിക്കാന്‍ ശ്രമിക്കുക. മാർക്കറ്റിൽ തെളിയിക്കപ്പെട്ട വിശ്വസ്തതയുള്ള സ്ഥാപനത്തില്‍ നിന്ന് മാത്രം പോളിസികള്‍ സ്വന്തമാക്കനും ശ്രദ്ധിക്കണം.

Last Updated : Mar 8, 2019, 4:31 PM IST

ABOUT THE AUTHOR

...view details