കടം തിരിച്ചടക്കാം, പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് മോദി അനുവാദം നല്‍കണം; മല്ല്യ - കടം
പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ മല്ല്യക്കെതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മല്യ മറുപടിയുമായി രംഗത്തെത്തിയത്. സ്വത്തുക്കള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും മല്ല്യ.
താന്‍ നല്‍കുന്ന പണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് കൊണ്ടാണ് ബാങ്കുകള്‍ക്ക് അനുവാദം നല്‍കാത്തതെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്ല്യ. ട്വിറ്റര്‍ വഴിയാണ് മല്ല്യ മോദിയോട് ചോദ്യം ഉന്നയിച്ചത്. ''വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ താന്‍ തയ്യാറാണ്, ദയവു ചെയ്ത് സഹകരിക്കണം. എന്‍റെ പ്രധാനമന്ത്രിയെ ഞാന്‍ ബഹുമാനിക്കുന്നു. ദയവു ചെയ്ത് പണം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കണം" എന്നായിരുന്നു മല്ല്യയുടെ ട്വീറ്റ്. പാര്‍ലമെന്‍റില്‍ മോദി മല്ല്യക്കെതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഇയാള്‍ രംഗത്തെത്തിയത്.