അടുത്ത പതിനഞ്ച് മാസത്തിനുള്ളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ വോഡാഫോണ്‍ ഐഡിയ. മികച്ച നിക്ഷേപം നടത്തി വിപണി വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
ജിയോയെ നേരിടാന്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി വോഡാഫോണ്‍ ഐഡിയ - ഐഡിയ
ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളോട് മത്സരിക്കാനായിരുന്നു ഐഡിയ, വോഡാഫോണ്‍ എന്നീ കമ്പനികള്‍ യോജിച്ച് വോഡാഫോണ്‍ ഐഡിയ എന്ന ഒറ്റക്കമ്പനിയായത്. എന്നിട്ടും വിപണിയില്‍ കാര്യമായ മാറ്റം വരാത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ നേരത്തെ തന്നെ രാജ്യത്ത് വന്‍ നിക്ഷേപം നടത്തിയിരുന്നു. ഇവരോട് മികച്ച മത്സരം കാഴ്ചവെക്കാനായിരുന്നു ഐഡിയ, വോഡാഫോണ്‍ എന്നീ കമ്പനികള്‍ യോജിച്ച് വോഡാഫോണ്‍ ഐഡിയ എന്ന ഒറ്റക്കമ്പനിയായത്. എന്നിട്ടും വിപണിയില്‍ കാര്യമായ മാറ്റം വരാത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി 27000 കോടി രൂപ കമ്പനി ചിലവഴിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി വോഡഫോന്‍ ഗ്രൂപ്പ് 11,000 കോടിയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 7250 കോടിയുമാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വൊഡഫോണ്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അക്ഷയ മൂണ്‍ദ്ര പറഞ്ഞു.