വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ ഭീമമായ നേട്ടം കൈവരിക്കാന്‍ ചൈന നോട്ടുകളില്‍ കൃത്രിമം കാണിക്കുന്നതായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടില്‍ തട്ടിപ്പ് നടത്തി അമേരിക്കന്‍ വിപണിയില്‍ നിന്ന് ചൈന കോടിക്കണക്കിന് ലാഭമുണ്ടാക്കി. ഇത് മൂലം രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നും ചൈനയുടെ നടപടി നേരത്തെ അവസാനിപ്പിക്കേണ്ടതായിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ പുതിയ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ വാണിജ്യയുദ്ധം ഇനിയും ശക്തമാകാനാണ് സാധ്യത.
ചൈന നോട്ട് തട്ടിപ്പുകാരാണെന്ന് അമേരിക്ക - currency
യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ആണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചൈന നോട്ട് തട്ടിപ്പുകാരാണെന്ന് അമേരിക്ക
അതേസമയം അമേരിക്കയില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്ന നടപടി ചൈന നിര്‍ത്തിവെച്ചു. പുതുതായി വാങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ നിരസിക്കുകയില്ലെന്നും ചൈന പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര വാണിജ്യ ക്രമത്തെ യുഎസ് മനപൂര്‍വ്വം നശിപ്പിക്കുകയാണെന്നും അമേരിക്കയിലെ ചിലര്‍ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലിയിലൂടെ ചൈന ആരോപിച്ചു.