കേരളം

kerala

ETV Bharat / business

യുസ് ചൈന വ്യാപാര തർക്കം അവസാനിക്കാറായെന്ന് സൂചന

നവംബർ പകുതിയോടെ ചിലിയിലെ സാന്‍റിയാഗോയിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക ഉച്ച കോടിക്കിടെ(എപിഇസി) ചൈനീസ് പ്രസിഡന്‍റ്   ഷി ജിൻ‌പിങുമായി  കരാർ ഒപ്പിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്

By

Published : Oct 26, 2019, 1:26 PM IST

യുസ് ചൈന വ്യാപാര തർക്കം അവസാനിക്കാറായെന്ന് സൂചന


വാഷിങ്ടണ്‍: യുസ് ചൈന വ്യാപാര തർക്കത്തിലെ പ്രധാന വിഷയങ്ങളിൽ മുന്നേറ്റമുണ്ടായെന്നും ചർച്ചകൾ തുടരുമെന്നും യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് ഓഫീസ് അറിയിച്ചു. യുഎസ് ട്രേഡ് പ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസറും ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിനും ചൈനയുടെ വൈസ് പ്രീമിയർ ലിയു ഹിയുമായി യുഎസ്-ചൈന വ്യാപാര കരാറിന്‍റെ ആദ്യ ഘട്ടം ചർച്ച ചെയ്തിരുന്നു.

നവംബർ പകുതിയോടെ ചിലിയിലെ സാന്‍റിയാഗോയിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക ഉച്ച കോടിക്കിടെ(എപിഇസി) ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ‌പിങുമായി കരാർ ഒപ്പിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.കരാറിന്‍റെ സാങ്കേതിക വശങ്ങള്‍ പൂർത്തിയാക്കിയതായി ബീജിങും അറിയിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്നുള്ള പാചകം ചെയ്ത മാംസ്യങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കും. പകരം അമേരിക്കയിലെ മാംസ ഉത്പ്പന്നങ്ങള്‍ക്ക് എർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്.ചില ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ താരിഫ് പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടേക്കാം.

ABOUT THE AUTHOR

...view details