ഒസകോ: ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്തില്ല എന്ന ധാരണയില്‍ ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ജപ്പാനില്‍ നടക്കുന്ന ജി- 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
യുഎസ്-ചൈന; വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണ - america
ചര്‍ച്ചയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല
ചര്‍ച്ചയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രസ്താവനകള്‍ നടത്തുമെന്നാണ് സൂചന. അതേ സമയം വളരെ മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് ഷി ജിന്‍ പിങും ശ്രേഷ്‌ഠമായ ചര്‍ച്ചയെന്ന് ട്രംപും പ്രതികരിച്ചു. പോരാട്ടങ്ങള്‍ വഴി ഇരു രാജ്യങ്ങള്‍ക്കും പരാജയപ്പെടാനെ സാധിക്കു. സഹകരണം വഴി മാത്രമാണ് വിജയിക്കാന്‍ സാധിക്കുന്നതെന്നും ഏകോപനം, സഹകരണം, സ്ഥിരത എന്നിവ മുന്‍ നിര്‍ത്തി യുഎസ് -ചൈന ബന്ധം ഊര്‍ജ്ജിതപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷി ജിന്‍ പിങ് കൂട്ടിച്ചേര്‍ത്തു.