കേരളം

kerala

ETV Bharat / business

പേപ്പർ ഇറക്കുമതി തീരുവ: ഇന്ത്യക്കെതിരെ യുഎസ് - export

ഇന്ത്യക്ക് പുറമെ ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിമര്‍ശനം.

പേപ്പർ ഇറക്കുമതി തീരുവ: ഇന്ത്യയ്‌ക്കെതിരെ യുഎസ്

By

Published : Apr 30, 2019, 11:37 AM IST

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പേപ്പര്‍ ഇറക്കുമതിയില്‍ അമിത തീരുവ ഈടാക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ മറ്റ് രാജ്യങ്ങളുടെ പേപ്പറുകള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ മേല്‍ അമിത തീരുവ ഈടാക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് പുറമെ ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചു. നാപ്കിനുകളായും ബുക്കുകളായും പേപ്പറുകളായും നിരവധി പേപ്പര്‍ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2018 സാമ്പത്തിക വര്‍ഷം പേപ്പര്‍ ഇറക്കുമതി തീരുവയായി ഇന്ത്യയില്‍ നിന്ന് 1.08 ബില്യണ്‍ ഡോളര്‍ അമേരിക്ക ഈടാക്കിയപ്പോള്‍ ഇന്ത്യ 17.3 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ നിന്ന് ഈടാക്കിയതെന്നും ട്രംപ് അറിയിച്ചു. നേരത്തെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് വിമര്‍ശിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details