ന്യൂഡല്‍ഹി: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറഞ്ഞതിന്‍റെ സാഹചര്യത്തില്‍ 50,000 ടണ്‍ ഉള്ളി ശേഖരിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. സമീപ ഭാവിയില്‍ ഉള്ളിക്ക് ക്ഷാമം ഉണ്ടായാല്‍ വിപണിയിലെത്തിക്കാനാണ് ഉള്ളി ശേഖരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് കേന്ദ്രം ഉത്തരവ് നല്‍കിയത്.
ക്ഷാമം നേരിടാന്‍ ഉള്ളി ശേഖരിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍ - ഉള്ളി
കഴിഞ്ഞ വര്‍ഷം 12.85 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന ഉള്ളികൃഷി ഈ വര്‍ഷം 12.67 ലക്ഷമായി കുറഞ്ഞു
ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ശേഖരണം ആരംഭിച്ചിട്ടുണ്ട്. 2017ല്‍ വിപണിയില്‍ ഉള്ളിക്ക് ക്ഷാമം ഉണ്ടായ സാഹചര്യത്തില്‍ കിലോക്ക് 60 രൂപയിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള സാചര്യം ഒഴിവാക്കാനാണ് കേന്ദ്രത്തിന്‍റെ പുതിയ നടപടി.
കഴിഞ്ഞ വര്‍ഷം 12.85 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന ഉള്ളികൃഷി ഈ വര്‍ഷം 12.67 ലക്ഷമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. മഴയുടെ കുറവ് ഈ വര്‍ഷത്തെ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.