ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജൂണ്‍ 23 മുതൽ യു.എ.ഇയില്‍ ഇറങ്ങാൻ അനുമതി ലഭിച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിയവർ ഏറെയാണ്. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യക്കാർക്ക് മുമ്പിൽ അടച്ച യുഎഇ തുറക്കുമ്പോൾ വിമാന യാത്രികർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
Also Read:ഇ-വാഹനഹങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ; 7 കോടി സമാഹരിച്ച് കസം
വാക്‌സിനേഷൻ
യുഎഇ റെസിഡൻസ് വിസയുള്ള, രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമെ രാജ്യത്ത് പ്രവേശനമുള്ളു. യുഎഇ അംഗീകരിച്ച വാക്‌സിനുകളാണ് എടുക്കേണ്ടത്. ചൈനയുടെ സിനോഫാം, ഫൈസർ, സ്പുട്‌നിക് v, ആസ്ട്രാസിനിക്ക എന്നീ വാക്‌സിനുകൾ മാത്രമേ നിലവിൽ യുഎഇ സർക്കാർ അംഗീകരിച്ചിട്ടുള്ളു.
ആർടിപിസിആർ പരിശോധന
യാത്രക്കാർ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റ് ചെയ്യണം. യുഎഇയിൽ എത്തിച്ചേർന്ന ശേഷം ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാവണം. ശേഷം പരിശോധനാ ഫലം ലഭിക്കും വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ കഴിയണം.
15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴാഴ്ച ദുബൈ എയർപോർട്ടിലെ ടെർമിനൽ ഒന്ന് പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടും മൂന്നും ടെർമിനലുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.