കേരളം

kerala

ETV Bharat / business

ടോള്‍ സംവിധാനം തുടരുമെന്ന് നിതിന്‍ ഗഡ്‌കരി

എല്ലാ ദേശീയപാതകളിലും 100 ശതമാനം ഇലക്ട്രോണിക് ടോളിംഗ് ഉറപ്പാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി.

ടോള്‍ സംവിധാനം തുടരും: നിതിന്‍ ഗഡ്ഗരി

By

Published : Jul 16, 2019, 8:47 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ സംവിധാനം തുടരുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങള്‍ക്ക് മികച്ച റോഡുകള്‍ വേണമെങ്കില്‍ ടോള്‍ സംവിധാനം നിലനിര്‍ത്തണം. ടോള്‍ വഴി ലഭിക്കുന്ന പണം കൊണ്ടാണ് രാജ്യത്തെ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. റോഡ് നിര്‍മ്മാണത്തിനായി സര്‍ക്കാരിന്‍റെ പക്കല്‍ പ്രത്യേക ഫണ്ട് ഇല്ലെന്നും പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 40,000 കിലോ മീറ്റര്‍ ഹൈവേ നിര്‍മ്മിച്ചു. മുമ്പത്തെ അഞ്ച് വര്‍ഷത്തേതിലും 60 ശതമാനം കൂടുതലാണ് ഇത്. എല്ലാ ദേശീയപാതകളിലും 100 ശതമാനം ഇലക്ട്രോണിക് ടോളിംഗ് ഉറപ്പാക്കുമെന്നും ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.

ഓട്ടോമൊബൈൽ മേഖലയുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറിയെന്നും ഇലക്ട്രിക് വാഹനങ്ങളുടെ മുൻനിര നിർമാതാക്കളില്‍ ഒന്നാകാന്‍ ഇന്ത്യക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉന്നമനത്തിനായി നൽകുന്ന സബ്‌സിഡി ഇവയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സാഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗഡ്‌കരി വ്യക്തമാക്കി.

ABOUT THE AUTHOR

...view details