ചെന്നൈ: പത്ത് തൊഴിലാളികളില്‍ അധികമുള്ള കടകള്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കി തമിഴ്നാട് സര്‍ക്കാര്‍. പരീഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നടപടിക്ക് സര്‍ക്കാര്‍ അംഗികാരം നല്‍കിയിരിക്കുന്നത്.
കടകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി നല്‍കി തമിഴ്നാട്
പരീഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നടപടിക്ക് സര്‍ക്കാര്‍ അംഗികാരം നല്‍കിയിരിക്കുന്നത്
തൊഴിലാളികളുടെ തൊഴില്‍ സമയം ദിവസത്തില്‍ എട്ട് മണിക്കൂറിലധികമാകാന്‍ പാടില്ല, ഓവര്‍ടൈം അടക്കം പരമാവധി പത്തരമണിക്കൂര്‍ ജോലി, ആഴ്ചയില്‍ ഒരു ദിവസം വിശ്രമം, രാത്രി ജോലിക്കായി വനിതകളെ നിര്‍ബന്ധിക്കരുത് തുടങ്ങി നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
ഓവര്‍ ടൈം ഉള്‍പ്പെടെ ആഴ്ചയിലെ ജോലിസമയം 57 മണിക്കൂറില്‍ താഴെ ആയിരിക്കണം, രാത്രി ജോലിക്കെത്തുന്ന വനിതകള്‍ക്കുള്ള യാത്ര സൗകര്യം തൊഴിലുടമ നല്‍കണം, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, ശുചിമുറി എന്നീ കാര്യങ്ങളും തൊഴിലുടമ ഉറപ്പാക്കണം