പുതുമകളോടെ ടൈറ്റാന്‍റെ 'കണക്‌റ്റഡ് എക്‌സ്' പുറത്തിറങ്ങി - ടൈറ്റാൻ
13 സവിശേഷതകളോടെ പുറത്തിറക്കിയ സ്‌മാർട്ട്‌വാച്ചിന്‍റെ വില 14,995 രൂപയാണ്
ബംഗളുരു: രാജ്യത്തെ പ്രമുഖ വാച്ച് നിർമാതാക്കളായ ടൈറ്റാൻ പുതിയ മോഡൽ പുറത്തിറക്കി. ഏറെ പുതുമകളോടെയാണ് 'കണക്‌റ്റഡ് എക്‌സ്' എന്ന ടച്ച് സ്‌മാർട്ട്‌വാച്ചിന്‍റെ വരവ്. മൂന്ന് വ്യത്യസ്‌ത മോഡലുകളിൽ 13 സവിശേഷതകളുള്ള വാച്ചിന് 14,995 രൂപയാണ് വില. കൂടാതെ ഹൈദരാബാദ് ആസ്ഥാനമായുള്ള എച്ച്‌യുജി ഇന്നൊവേഷൻസ് ഏറ്റെടുക്കുന്നതായി ടൈറ്റാൻ വാച്ചസ് ആൻഡ് വെയറബിൾസ് ബിസിനസ് ചീഫ് എക്‌സിക്യൂട്ടീവ് എസ്. രവി കാന്ത് അറിയിച്ചു. ഹാർഡ്‌വെയർ, ഫേംവെയർ, സോഫ്റ്റ്‌വെയർ, ക്ലൗഡ് ടെക്‌നോളജി എന്നിവയിൽ പ്രഗൽഭരായ 23 പേരടങ്ങുന്ന സംഘത്തിന്‍റെ സംരഭമാണ് എച്ച്‌യുജി ഇന്നൊവേഷൻസ്.