കേരളം

kerala

ETV Bharat / business

തിരിച്ചടിച്ച് ചൈന; അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 600 കോടി നികുതി

5140 ഓളം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുക

By

Published : May 13, 2019, 9:39 PM IST

ഷിങ് പിങ്

വാണിജ്യയുദ്ധത്തില്‍ അമേരിക്കക്ക് ചൈനയുടെ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 600 കോടി ഡോളറിന്‍റെ (4.2 ലക്ഷം കോടി) അധിക നികുതി ചുമത്താനാണ് ചൈനയുടെ തീരുമാനം. 5140ഓളം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കാണ് ഈ തീരുമാനം ബാധകമാകുക.

അമേരിക്കന്‍ ഇല്‍പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ അധികനികുതി ആയിരിക്കും ഉയര്‍ത്തുക. കഴിഞ്ഞ ദിവസം 200 ബില്യൺ ഡോളർ മൂല്യം വരുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി.

ചൈന പുതിയ നടപടി സ്വീകരിച്ചതോടെ ഇനി അമേരിക്കയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് കഴഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details