കേരളം

kerala

ETV Bharat / business

സൈറസ് മിസ്ത്രിയെ തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌ടി വിധിക്കെതിരെ ടാറ്റാ സൺസ് സുപ്രീം കോടതിയിൽ - സൈറസ് മിസ്ത്രി-എൻ‌സി‌എൽ‌ടി-ടാറ്റാ സൺസ്

വിഷയത്തിൽ കോടതി അവധി കഴിഞ്ഞ് തുറക്കുന്ന ആറിന് അടിയന്തര വാദം കേൾക്കണമെന്നു ടാറ്റാ സൺസ് അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടു.

Tata Sons moves SC against NCLAT order on Cyrus Mistry
സൈറസ് മിസ്ത്രിയെ തിരിച്ചെടുക്കാനുള്ള എൻ‌സി‌എൽ‌ടി വിധിക്കെതിരെ ടാറ്റാ സൺസ് സുപ്രീം കോടതിയിൽ

By

Published : Jan 2, 2020, 3:08 PM IST

ന്യൂഡൽഹി:സൈറസ് മിസ്ത്രിയെ ടാറ്റാ സൺസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി പുനഃസ്ഥാപിക്കണമെന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻ‌സി‌എൽ‌ടി) വിധിയെ ചോദ്യം ചെയ്‌ത് ടാറ്റാ സൺസ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ കോടതി അവധി കഴിഞ്ഞ് തുറക്കുന്ന ആറിന് അടിയന്തര വാദം കേൾക്കണമെന്നു ടാറ്റാ സൺസ് അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടു. എൻ‌സി‌എൽ‌ടി തീരുമാനത്തെ പൂർണ്ണമായും എതിർക്കുന്നെന്നും ഇതുമായി ബന്ധപ്പെട്ട അഭിഭാഷകൻ പറഞ്ഞു.

2016 ഒക്ടോബർ 24 ന് മിസ്ത്രിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാൻ സ്ഥാനത്തു നിന്നു നീക്കിയ നടപടി മരവിപ്പിച്ച് 2019 ഡിസംബർ 18 നാണ് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വീണ്ടും മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കാൻ ഉത്തരവിട്ടത്.
എക്‌സിക്യൂട്ടീവ് ചെയർമാനായി എൻ ചന്ദ്രശേഖരനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും എൻ‌സി‌എൽ‌ടി പറഞ്ഞിരുന്നു. ടിസിഎസിന് അപ്പീൽ സമർപ്പിക്കാൻ നാലാഴ്‌ച ട്രൈബ്യൂണൽ അനുവദിച്ചിരുന്നു. ഇതിന് ശേഷമേ തിരിച്ചെടുക്കൽ നടപടികൾ ആരംഭിക്കൂവെന്നും ട്രൈബ്യൂണൽ അറിയിച്ചിരുന്നു.
ടാറ്റ സൺസിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കി മാറ്റുന്നത് നിയമ വിരുദ്ധമെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ(എൻ‌സി‌എൽ‌ടി) പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details