കേരളം

kerala

ETV Bharat / business

ഹ്യുണ്ടായ്ക്കും ടാറ്റയ്ക്കും വില്‍പനയില്‍ ഇടിവ്

ഒക്‌ടോബറിൽ മൊത്ത വിൽപനയിൽ 33.58 ശതമാനം താഴ്‌ന്നതായി ടാറ്റാ മോട്ടോഴ്‌സും 2.2 ശതമാനം താഴ്‌ന്നതായി ഹ്യുണ്ടായ് മോട്ടോഴ്‌സും അറിയിച്ചു.

വിൽപനയിൽ 34% ഇടിഞ്ഞ് ടാറ്റാ മോട്ടോഴ്‌സ്; ഹ്യുണ്ടായ് മോട്ടോർസിന് 2% ഇടിവ്

By

Published : Nov 2, 2019, 12:57 PM IST

ന്യൂഡൽഹി: ഒക്‌ടോബറിലെ 41,354 യൂണിറ്റിന്‍റെ മൊത്ത വിൽപനയിൽ 33.58 ശതമാനം ഇടിവ് രേഖപെടുത്തി ടാറ്റാ മോട്ടോഴ്‌സ്. കഴിഞ്ഞ വർഷം ഇതേ മാസം 62,264 യൂണിറ്റ് വിറ്റതായി ടാറ്റാ മോട്ടോഴ്‌സ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബറിലെ 57,710 യൂണിറ്റിന്‍റെ ആഭ്യന്തര വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 39,152 യൂണിറ്റിൽ 32 ശതമാനം താഴ്‌ന്നതായാണ് കണക്കുകള്‍. ഈ മാസത്തെ ആഭ്യന്തര വിപണിയിൽ 13,169 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 18,290 യൂണിറ്റിൽ 28 ശതമാനം ഇടിവാണ് ഉണ്ടായത്.

ഒക്‌ടോബറിലെ ചില്ലറവ്യാപാരത്തിൽ പ്രതിമാസം 70 ശതമാനം വർധനവാണ് ഈ സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയത്. ഈ വർഷം നെറ്റ്‌വർക്ക് സ്റ്റോക്ക് 38 ശതമാനമായി കുറച്ചു. ഒക്‌ടോബർ അവസാനത്തിൽ നെറ്റ്‌വർക്ക് സ്റ്റോക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണ് കാണിച്ചത്. ഇത് ബിഎസ്6 ന്‍റെ സുഗമമായ മാറ്റത്തിനായി നെറ്റ്‌വർക്കിനെ സഹായിക്കുമെന്നും പാസഞ്ചർ വാഹന വ്യവസായ യൂണിറ്റ്, ടാറ്റാ മോട്ടോഴ്‌സ്‌ മേധാവി മായങ്ക് പരീക് പറഞ്ഞു. 25,983 യൂണിറ്റിന്‍റെ വാണിജ്യ വാഹന വിൽപനയിൽ 34 ശതമാനം ഇടിവ് സംഭവിച്ചതായും കഴിഞ്ഞ വർഷം 39,420 യൂണിറ്റായിരുന്നുവെന്നും കമ്പനി അറിയിച്ചു.

ഒക്‌ടോബറിൽ 63,610 യൂണിറ്റിന്‍റെ മൊത്ത വിൽപനയിൽ 2.2 ശതമാനം താഴ്‌ന്നതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) വെള്ളിയാഴ്‌ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസം 65,020 യൂണിറ്റ് കമ്പനി വിറ്റതായും എച്ച്എംഐഎൽ പറഞ്ഞു. 50,010 യൂണിറ്റിന്‍റെ ആഭ്യന്തര വിൽപനയിൽ 3.8 ശതമാനം താഴ്‌ന്നു. 2018 ഒക്‌ടോബറിൽ 52,001 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ 13,019 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം 13,600 യൂണിറ്റിൽ 4.5 ശതമാനം വർധനവാണ് ഉണ്ടായതെന്ന് എച്ച്എംഐഎൽ പറഞ്ഞു. വിപണിയിൽ പുരോഗതി കുറവാണെങ്കിലും വാഹനനിർമാതാക്കൾ മികച്ച പ്രകടനം കാഴ്‌ച വച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ദേശീയ അധ്യക്ഷൻ വികാസ്‌ ജയ്‌ൻ പറഞ്ഞു.

ABOUT THE AUTHOR

...view details