മോസ്കോ: റഷ്യയും ബ്രുണെയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്. ഇത് വഴി ഇരു രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ കരുത്തുറ്റതാക്കാം എന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ബ്രൂണെ-റഷ്യ ബന്ധം ശക്തിപ്പെടാന്‍ സാധ്യത
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നും കൂടിക്കാഴ്ചകള്‍ നടത്താനാണ് സാധ്യത.
ഇതിന് പുറമെ സൈനിക സഹകരണവും മെച്ചപ്പെടുത്തുമെന്നും ലവ്‌റോവ് കൂട്ടിച്ചേര്‍ത്തു. ഇത് വഴി സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാനും തീവ്രവാദം, മയക്കുമരുന്ന് എന്നിവ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ലവ്‌റോവ് പ്രത്യാശ പ്രകടിപ്പിച്ചു. ബ്രൂണെ വിദേശകാര്യ മന്ത്രി ഇര്‍വാന്‍ യൂസഫുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെര്‍ജി ലവ്‌റോവ്.
പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നും കൂടിക്കാഴ്ചകള്‍ നടത്താനാണ് സാധ്യത.