രാജ്യത്ത് ഇലക്ട്രിക്കല്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ പുതിയ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവർക്ക് 50,000 രൂപ റിബേറ്റ് ഉൾപ്പെടെ വൻ ഇൻസെന്‍റീവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണനയില്‍ ഉള്ളത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണനയുമായി സര്‍ക്കാര്‍ - electric vehicles
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവർക്ക് 50,000 രൂപ റിബേറ്റ്, കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍, വായ്പാ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നിങ്ങനെ നീളുന്നു പരിഗണനകള്‍.
കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ നല്‍കുക, വായ്പാ മുന്‍ഗണനവിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് ശതമാനം ഇലക്ട്രിക് വാനങ്ങള്‍ കൂടുതലായി വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതലാണെന്ന കാര്യം ഈ ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടിടിക്കുന്നുണ്ട്.
നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ തീരുവ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.