കേരളം

kerala

By

Published : May 11, 2019, 9:35 PM IST

ETV Bharat / business

വിദേശ വ്യാപാരികളെ ലക്ഷ്യമിട്ട് സൗദിയില്‍ പുതിയ ഇഖാമ

സ്പോണ്‍സര്‍മാരുടെ സഹായമില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സാധിക്കും

വിദേശ വ്യാപാരികളെ ലക്ഷ്യമിട്ട് സൗദിയില്‍ പുതിയ ഇഖാമ

വിദേശ വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് സൗദിയില്‍ പുതിയ ഇഖാമക്ക്(താമസ രേഖ) അംഗീകാരം നല്‍കി. സ്പോണ്‍സര്‍മാരുടെ സഹായമില്ലാതെ വിദേശികള്‍ക്ക് സൗദിയില്‍ വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കാനും കൈമാറ്റം ചെയ്യാനും സാധിക്കും എന്നതാണ് പുതിയ ഇഖാമയുടെ പ്രധാന ആകര്‍ഷണം.

നിക്ഷേപകരെ ആകര്‍ഷിക്കാനും രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ വളര്‍ത്താനും പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പുണ്യ നഗരങ്ങളായ മക്കയെയും മദീനയേയും പരിസരപ്രദേശങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് ഇഖാമ ഒരുക്കിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ഗ്രീൻ കാർഡ്‌ മോഡലാണ്‌ പദ്ധതി രൂപികരിച്ചിരിക്കുന്നത്.

സൗദിയില്‍ തങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കാണ് പദ്ധതി ഏറെ ഗുണം ചെയ്യുക. ഇവരുടെ കുടുംബാഗങ്ങള്‍ക്ക് പ്രത്യേകം ഫീസുകള്‍ ഈടാക്കുന്നതാണ്. ബിനാമി വ്യാപാരങ്ങള്‍ തടയാനും വിദേശത്തേക്കൊള്ള പണത്തിന്‍റെ ഒഴുക്ക് കുറയ്ക്കാനും പദ്ധതി ഉപകരിക്കുമെന്നും സൗദി ഈ പദ്ധതിയിലൂടെ പ്രതീക്ഷവെക്കുന്നുണ്ട്

ABOUT THE AUTHOR

...view details