കേരളം

kerala

ETV Bharat / business

ടെർമിനേഷൻ ചാർജ് ആറ് പൈസ; അടുത്ത വര്‍ഷം വരെ തുടരുമെന്ന് ട്രായ് - TRAI

ആഭ്യന്തര കോളുകൾക്ക് ടെർമിനേഷൻ ചാർജ് 2020 ഡിസംബർ 31 വരെ മിനിറ്റിൽ ആറ് പൈസയായി തുടരുമെന്ന് ട്രായ് വ്യക്തമാക്കി

Six paise per min charge on outgoing calls to other networks extended till Dec 2020: TRAI
ടെർമിനേഷൻ ചാർജ് 6 പൈസയായി 2020 ഡിസംബർ 31 വരെ തുടരുമെന്ന് ടെലികോം റെഗുലേറ്റർ ട്രായ്

By

Published : Dec 17, 2019, 8:42 PM IST

ന്യൂഡൽഹി: ഇതര നെറ്റ്‌വർക്കുകളിലേക്കുള്ള മൊബൈൽ കോളുകൾക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുന്നത് 2020 ഡിസംബർ 31 വരെ തുടരുമെന്ന് ടെലികോം റെഗുലേറ്റർ ട്രായ്. ആഭ്യന്തര കോൾ ടെർമിനേഷൻ നിരക്കുകൾ 2020 ഡിസംബർ 31 വരെ മിനിറ്റിൽ ആറ് പൈസയായി തുടരുമെന്ന് ട്രായ് പറഞ്ഞു.

നേരത്തെ ഈടാക്കിയ 14 പൈസയിൽ നിന്ന് 2017 ഒക്ടോബർ ഒന്ന് മുതൽ ചാർജുകൾ ആറ് പൈസയായി കുറച്ചിരുന്നു. എന്നാൽ 2021 ജനുവരി ഒന്ന് മുതൽ ആഭ്യന്തര കോളുകൾക്കുള്ള ടെർമിനേഷൻ ചാർജ് ഒഴിവാക്കുമെന്നും ട്രായ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details