സെൻസെക്‌സിന് വ്യാപാര നഷ്‌ടത്തോടെ തുടക്കം - സെൻസെക്‌സ്
ബിഎസ്ഇ 351.32 പോയിന്‍റ് ഇടിഞ്ഞ് 27,913.99 പോയിന്‍റിൽ വ്യാപാരം നടന്നു. വ്യാപാരത്തിന്‍റെ തുടക്കത്തിൽ എൻഎസ്‌ഇ നിഫ്റ്റി 49.55 പോയിന്‍റ് ഇടിഞ്ഞ് 8,204.25ൽ എത്തി.
മുംബൈ: സെൻസെക്‌സിന് വ്യാപാര നഷ്‌ടത്തോടെ തുടക്കം. ബിഎസ്ഇ 351.32 പോയിന്‍റ് ഇടിഞ്ഞ് 27,913.99 പോയിന്‍റിലാണ് വ്യാപാരം നടന്നത്. വ്യാപാരത്തിന്‍റെ തുടക്കത്തിൽ എൻഎസ്‌ഇ നിഫ്റ്റി 49.55 പോയിന്‍റ് ഇടിഞ്ഞ് 8,204.25ൽ എത്തി. രാം നവമിയുടെ ഭാഗമായി ബിഎസ്ഇയും എൻഎസ്ഇയും വ്യാഴാഴ്‌ച വ്യാപാരം നിർത്തിവെച്ചു. ബിഎസ്ഇയും, എസ് ആന്‍റ് പിയും 1,203 പോയിന്‍റ് (4.08 ശതമാനം) ഇടിഞ്ഞ് 28,265 പോയിന്‍റിലാണ് ബുധനാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി 344 പോയിന്‍റ് (4 ശതമാനം) ഇടിഞ്ഞ് 8,254 പോയിന്‍റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.