ഇവേ ബില്ലിന് ഓട്ടോമാറ്റിക് സംവിധാനം
ചരക്കു വാഹനങ്ങളുടെ ഇവേ ബില്‍ പരിശോധിക്കുന്നതിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ സംവിധാനം ഉപയോഗപ്പെടുത്തും. ജൂണ്‍ ഒന്നുമുതലാണ് ഈ സംവിധാനം നിലവില്‍ വരുക.
ഈ പദ്ധതിക്കായി ജിഎസ്ടി വകുപ്പ് പത്ത് കോടി മാറ്റിവെച്ചു. ‘ഓൺ ദ് ഗോ വേ ബ്രിജ്’ വഴി ചരക്കുകളുടെ തൂക്കവും പരിശോധിക്കും. കേന്ദ്ര– സംസ്ഥാന ജിഎസ്ടി വകുപ്പുകളുടെ ഏകോപനത്തിനായി ജിഎസ്ടി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. നികുതിച്ചോര്‍ച്ച തടയാനായി ഇന്‍റലിജന്‍സിന് 2 കോടിയും എന്‍ഫോഴ്സ്മെന്‍റിന് ഒരു കോടി രൂപയും അനുവദിച്ചു.
ജി.എസ്.ടി. നിയമപ്രകരം 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനസാമഗ്രികള്‍ ഒരിടത്തുനിന്നും പത്ത് കിലോമീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട യാത്രാരേഖയാണ് ഇ-വേ ബില്‍. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിൻ്റെ വിവരം ഉള്‍പ്പെടെയുള്ള പൊതുകാര്യങ്ങള്‍ രേഖപ്പെടുത്തി ഗതാഗതം ആരംഭിക്കുന്നതിന് മുന്‍പായി ഇൻ്റര്‍നെറ്റ് ഉപയോഗിച്ച് ഇ-വേ ബില്‍ ഉണ്ടാക്കി വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.