കേരളം

kerala

ETV Bharat / business

സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് - ശക്തികാന്ത ദാസ്

തിരിച്ചടവ് മുടക്കിയ ഓരോ ആളെയും പ്രത്യേകം പ്രത്യേകമായി പരിഗണിച്ചായിരിക്കും പുതിയ ഉത്തരവ് പുറത്തിറക്കുക.

ശക്തികാന്ത ദാസ്

By

Published : Apr 5, 2019, 12:46 PM IST

കിട്ടാകട നിവാരണം സബന്ധിച്ച ആര്‍ബിഐയുടെ ഉത്തരവ് സുപ്രീം കോടി റദ്ദ് ചെയ്തതില്‍ പ്രതികരണവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോടതിയുടെ നടപടി ആര്‍ബിഐയുടെ അധികാരത്തെ കുറക്കില്ലെന്നും പരിഷ്കരിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സോല്‍വെന്‍സി ബാങ്ക്റപ്റ്റി കോഡിന് കീഴില്‍ വരുന്ന 2000 കോടിക്ക് മുകളിലുള്ള ലോണ്‍ അക്കൗണ്ടുകളെല്ലാം 180 ദിവസത്തിനുള്ളില്‍ പാപ്പര്‍ ഇനത്തില്‍ പെടുത്തുകയോ അല്ലെങ്കില്‍ പ്രത്യേക പരിഹാര പദ്ധതികള്‍ നടപ്പാക്കുകയോ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ആര്‍ബിഐയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ നടപടി ബാങ്കിങ് മേഖലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ബാങ്കുകള്‍ക്കുണ്ട്. തിരിച്ചടവ് മുടക്കിയ ഓരോ ആളെയും പ്രത്യേകം പ്രത്യേകമായി പരിഗണിച്ചായിരിക്കും പുതിയ ഉത്തരവ് തയ്യാറാക്കുകയെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details