മുംബൈ: പരസ്യത്തിനായി തന്‍റെ പേരും ചിത്രവും ഉപയോഗിച്ച ഓസ്ട്രേലിയന്‍ ബാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കമ്പനിയില്‍ നിന്ന് റോയല്‍റ്റി ആവശ്യപ്പെട്ടാണ് സച്ചിന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 10 ലക്ഷം ഡോളര്‍ റോയല്‍റ്റി ഇനത്തില്‍ നല്‍കാമെന്ന വ്യവസ്ഥയിലാണ് സച്ചിന്‍റെ ചിത്രങ്ങളും പേരും കമ്പനി ഉപയോഗിച്ചത്. എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടതോടെ കുടിശ്ശികയടക്കം രണ്ട് മില്ല്യണ്‍ യുഎസ് ഡോളര്‍ സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നു.
റോയല്‍റ്റി നല്‍കാത്ത കമ്പനിക്കെതിരെ കേസുമായി സച്ചിന്‍ - royalties
കുടിശ്ശികയടക്കം രണ്ട് മില്ല്യണ്‍ യുഎസ് ഡോളറാണ് റോയല്‍റ്റി ഇനത്തില്‍ സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍
2018 മുതലാണ് കമ്പനി കരാറില്‍ വീഴ്ച വരുത്തിയത്. സച്ചിന്‍ ഇക്കാര്യം കമ്പനി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്ന് തന്‍റെ പേരും ചിത്രവും പരസ്യത്തില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സച്ചിന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.