കേരളം

kerala

ETV Bharat / business

28000 കോടി മിച്ചത്തുക സര്‍ക്കാരിന് നല്‍കും; ആര്‍ബിഐ

2018 മാര്‍ച്ചില്‍ മിച്ചത്തുകയായി 10000 കോടി കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. 2017-18 കാലയളവില്‍ മാത്രം 30,663 കോടി രൂപയാണ് ഇത്തരത്തില്‍ ആര്‍ബിഐ കൈമാറിയിട്ടുള്ളത്.

ആര്‍ബിഐ

By

Published : Feb 19, 2019, 1:04 PM IST

ഇടക്കാല മിച്ചത്തില്‍ നിന്ന് 28000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്‍റിന് നല്‍കാന്‍ ഒരുങ്ങി റിസര്‍വ്വ് ബാങ്ക്. കേന്ദ്രത്തിന്‍റെ ധനക്കമ്മി കുറക്കാനായി ഈ നീക്കം സഹായിക്കും. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇക്കാര്യം ധനമന്ത്രാലയം അറിയിച്ചത്.

1934ലെ 47ാം വകുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള തുകകൈമാറ്റം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മിച്ചത്തുക ആര്‍ബിഐ കൈമാറുന്നത്. 2018 മാര്‍ച്ചില്‍ മിച്ചത്തുകയായി 10000 കോടി കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. 2017-18 കാലയളവില്‍ മാത്രം 30,663 കോടി രൂപയാണ് ഇത്തരത്തില്‍ ആര്‍ബിഐ കൈമാറിയിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു.

ABOUT THE AUTHOR

...view details