കേരളം

kerala

ETV Bharat / business

റെഡ്മി നോട്ട് 7 ഈ മാസം 28ന് ഇന്ത്യയിലെത്തും - redmi

ചൈനക്ക് പുറത്ത് ആദ്യമായി റെഡ്മി നോട്ട് 7 എത്തുന്നത് ഇന്ത്യയിലായിരിക്കും. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് മെമ്മറിയുമാണ് ഫോണിലുള്ളത് 48 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത.

റെഡ്മി നോട്ട് 7

By

Published : Feb 17, 2019, 5:47 PM IST

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റെ‍ഡ്മി നോട്ട് 7ന് വേണ്ടിയുള്ള റജിസ്ട്രേഷന്‍ നടപടികളാരംഭിച്ചതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഈ ഫോണ്‍ ചൈനീസ് വിപണിയിലെത്തിയിരുന്നു. ഫോണിന് മികച്ച അഭിപ്രായമാണ് ഇവിടെ നിന്ന് ലഭിച്ചത്.

വെറും മൂന്ന് ആഴ്ച കൊണ്ട് ചൈനയില്‍ ഒരു മില്യണ്‍ ഫോണുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനക്ക് പുറത്ത് ആദ്യമായി റെഡ്മി നോട്ട് 7 എത്തുന്നത് ഇന്ത്യയിലായിരിക്കും. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് മെമ്മറിയുമാണ് ഫോണിലുള്ളത്. 48 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത. 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, വാട്ടർഡ്രോപ് നോച്ച്, സ്നാപ്ഡ്രാഗൻ 660 സിസ്റ്റം ഓൺ ചിപ് എന്നിവയും നോട്ട് 7ന്‍റെ പ്രത്യേകതകളാണ്. ഏകദേശം 10300 രൂപക്ക് ഇന്ത്യയില്‍ വിപണിയില്‍ നോട്ട് 7 ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details