ന്യൂഡല്‍ഹി: കാഴ്ച വൈകല്യമുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവില്‍ 10, 20, 50, 100, 200, 500, 2000 എന്നിവയുടെ നോട്ടുകളാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ളത്.
കറന്‍സി നോട്ട് തിരിച്ചറിയാനുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കുമെന്ന് ആര്‍ബിഐ - തിരിച്ചറിയാന്‍
നിലവില്‍ രാജ്യത്ത് 80 ലക്ഷത്തോളം കാഴ്ച ശേഷിയില്ലാത്തവര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കറന്‍സി ഏതെന്ന് തൊട്ടറിയാന്‍ സാധിക്കുന്ന ഇന്‍ഡാഗ്ലിയോ പ്രിന്‍റിങ് നിലവില്‍ 100 രൂപക്ക് മുകളിലുള്ള കറന്‍സികളിലുണ്ട്. പുതുതായി വികസിപ്പിക്കുന്ന മൊബൈല്‍ ആപ്പ് മഹാത്മാ ഗാന്ധി, മഹാത്മാഗാന്ധി ന്യൂ സീരീസുകളിലുള്ള നോട്ടുകള്‍ തിരിച്ചറിയാനാണ് ഉപകരിക്കുക. മൊബൈല്‍ കാമറക്ക് മുമ്പില്‍ നോട്ട് കൊണ്ടുവന്നാല്‍ ഇവ ഏതെന്ന് തിരിച്ചറിയാനാകും. നോട്ടിന്‍റെ ഇമേജ് കാമറക്ക് മുമ്പില്‍ ശരിയായ രീതിയില്‍ വന്നാല്‍ ഏതാണ് കറന്‍സി എന്ന് മൊബൈല്‍ പറഞ്ഞു തരും. ശരിയായ രീതിയില്‍ പതിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടും ശ്രമിക്കാനുള്ള അറിയിപ്പ് ലഭിക്കും.
നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യന്‍ കറന്‍സികള്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് സ്‌പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ രാജ്യത്ത് 80 ലക്ഷത്തോളം കാഴ്ച ശേഷിയില്ലാത്തവര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ മൊബൈല്‍ ആപ്പ് വരുന്നതോടെ ഈ വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസമാകും.