കേരളം

kerala

ETV Bharat / business

ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ചു

ആര്‍ബിഐയുടെ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തി. പുതിയ  ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റിയിലെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.

ആര്‍ബിഐ

By

Published : Feb 8, 2019, 1:14 AM IST

പണലഭ്യത ക്രമീകരണം (LAF) അനുസരിച്ചാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാല്‍ ശതമാനത്തിന്‍റെ കുറവാണ് ഇതില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 6.25ആയി കുറഞ്ഞു. പുതിയ തീരുമാനത്തോടെ ഭവന, വാഹന വായ്പാ നിരക്കുകളിൽ കുറവു വരും എന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. പതിനേഴ് മാസത്തിനിടെ ആദ്യമായിട്ടാണ് ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തുന്നത്.

പണപ്പെരുപ്പത്തിന്‍റെ അടിസ്ഥാനത്തിൽ അതിന്‍റെ മൂല്യം വെട്ടിച്ചുരുക്കിയിരുന്നു. ഡിസംബര്‍ മാസത്തില്‍ 2.2 ശതമാനം ആയിരുന്നു ഇതിന്‍റെ മൂല്യം. അടുത്ത വർഷം മാർച്ചിൽ ഇത് 2.8 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.2ശതമാനം മുതല്‍ 3.4 ശതമാനം വരെ വളര്‍ച്ചയാണ് അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയില്‍ പ്രതീക്ഷിക്കുന്നത്.

എന്ത് കൊണ്ടാണ് റിപ്പോ നിരക്ക് കുറച്ചത്

1. 2018 ഡിസംബറിൽ എം.പി.സി. യോഗത്തിനു ശേഷം, ആഗോള സമ്പദ്ഘടനയിൽ അനുഭവപ്പെട്ട മാന്ദ്യം

2. സാമ്പത്തീക പ്രവര്‍ത്തനങ്ങള്‍ മൂലം ചില പ്രധാന വിപണി സമ്പദ് വ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍

3. ക്രൂഡ് ഓയിലിന്‍റെ വില

4. ചില്ലറ വ്യാപാര മേഖലയില്‍ പണപ്പെരുപ്പം കുറയാനുണ്ടായ സാഹചര്യം

5. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം, ഇന്ധനവിലയിലെ മാറ്റം

ABOUT THE AUTHOR

...view details