മുംബൈ: കരുതൽ സ്വർണം വിൽക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ നീക്കമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കി. കരുതൽ സ്വർണം വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെതുടർന്നാണ് റിസർവ് ബാങ്ക് ട്വിറ്ററിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
കരുതൽ സ്വർണം വിൽക്കാൻ നീക്കമില്ലെന്ന് ആര്‍ബിഐ - business news
കരുതൽ ശേഖരത്തിൽ നിന്നും സ്വർണം വിൽക്കാൻ നീക്കമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെതുടർന്നാണ് റിസർവ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്.
കരുതൽ സ്വർണം വിൽക്കാൻ നീക്കമില്ലെന്ന് റിസർവ് ബാങ്ക്
റിസർവ് ബാങ്ക് കരുതൽ സ്വർണം വിൽക്കുന്നുവെന്ന വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രതിവാര സ്ഥിതിവിവര കണക്ക് അനുസരിച്ച് 5.1 ബില്യൺ ഡോളർ സ്വർണം ആർബിഐ വാങ്ങുകയും 1.15 ബില്യൺ ഡോളർ സ്വർണം വിൽക്കുകയും ചെയ്‌തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.