കേരളം

kerala

ETV Bharat / business

ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും ആര്‍ബിഐ ഗവര്‍ണവും കൂടിക്കാഴ്ച നടത്തും - ആര്‍ബിഐ

മെയ് 8, 9 തിയതികളിലായിരിക്കും കൂടിക്കാഴ്ച

എന്‍.കെ സിങ്ങ്

By

Published : May 7, 2019, 11:17 AM IST

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ സിങ്ങും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസും കൂടിക്കാഴ്ച നടത്തും. മെയ് 8, 9 തിയതികളിലായിരിക്കും കൂടിക്കാഴ്ച. രാജ്യത്തെ മാക്രോ - ഇക്കണോമിക്സ്, സാമ്പത്തിക സ്ഥിരത, റിസർവ് ബാങ്കില്‍ നിന്ന് കേന്ദ്രവും സംസ്ഥാനവും കടമെടുക്കുന്നതിനുള്ള ചെലവ് എന്നീകാര്യങ്ങളില്‍ ചര്‍ച്ചയുണ്ടായേക്കുമെന്നാണ് വിവരം.

വിപണിയിലെ കടങ്ങളും, സംസ്ഥാനങ്ങളുടെ കടബാധ്യതകള്‍, ബാങ്കുകളിലെ റീകാപിറ്റലിസേഷനും, ബിമല്‍ ജമാല്‍ കമ്മിറ്റി റിപ്പോര്‍ട്ടും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടും. ആര്‍ബിഐക്ക് സര്‍ക്കാരിന് കൈമാറാവുന്ന ഡിവിഡന്‍റുകൾ, മിച്ചമൂലധനം എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായേക്കും എന്നാണ് സൂചന. കമ്മീഷന്‍ ചെയര്‍മാനും ആര്‍ബിഐ ഗവര്‍ണര്‍ക്കും പുറമെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ABOUT THE AUTHOR

...view details