കേരളം

kerala

ETV Bharat / business

ചൈനീസ് ബ്രാന്‍റുമായി 50 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട് പി.വി. സിന്ധു - കരാര്‍

ബാഡ്മിന്‍റണ്‍ സ്പോണ്‍സര്‍ഷിപ് രംഗത്തെ ഏറ്റവും വലിയ കരാറുകളില്‍ ഒന്നില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ താരം പി.വി. സിന്ധു. ചൈനീസ് ബ്രാന്‍റുമായി 50 കോടി രൂപയുടെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്.

സിന്ധു

By

Published : Feb 9, 2019, 7:41 PM IST

നാല് വര്‍ഷത്തേക്കാണ് ചൈനീസ് കമ്പനിയായ ലി നിങുമായി പി.വി.സിന്ധു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ് തുകയായി 40 കോടി രൂപ താരത്തിന് ലഭിക്കും. 10 കോടി ഉപകരണങ്ങള്‍ക്കായി മാറ്റിവെക്കണം. നേരത്തെ ലി നിങുമായി പുരുഷതാരം കിഡംബി ശ്രീകാന്ത് 35 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളില്‍ ഒരാളാണ് സിന്ധു. കഴിഞ്ഞ വര്‍ഷം ഫോബ്സ് ഇറക്കിയ പട്ടികയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാ കായിക താരമായിരുന്നു സിന്ധു.



ABOUT THE AUTHOR

...view details