ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് 18 വയസിന് താഴെയുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസ വേണ്ടെന്ന് ദുബായ് ഭരണകൂടം. വിനോദ സഞ്ചാരത്തിനായി മാതാപിതാക്കള്‍ക്കൊപ്പം എത്തുന്നവര്‍ക്കായിരിക്കും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ ഈ ഇളവ് ലഭിക്കുക.
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വിസ ഒഴിവാക്കി ദുബായ് - visa
ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ ആയിരിക്കും ഇളവ് ലഭിക്കുക.
യുഎഇ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ലോകോത്തര അനുഭവങ്ങൾ, പാര്‍ക്കുകള്‍ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെ ഇനി ചിലവ് ചുരുക്കി ആസ്വദിക്കാമെന്ന് ദുബായ് ടൂറിസം വകുപ്പ് പറയുന്നു. എല്ലാ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കും ഈ ഇളവ് ലഭിക്കും യുഎഇ ദേശീയ കാരിയറുകൾ അല്ലെങ്കിൽ ലൈസൻസുള്ള ട്രാവൽ ഏജൻസികൾ വഴി വിസ ഇളവിന് മുൻകൂട്ടി അപേക്ഷിക്കണം എന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യ, യുഎസ്, യുകെ, യൂറോപ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് www.ica.gov.ae എന്ന വെബ് സൈറ്റില്‍ ഇതിനായി അപേക്ഷിക്കാം.
പുതിയ പദ്ധതിയിലൂടെ കുടുംബങ്ങളെയാണ് യുഎഇ ലക്ഷ്യം വെക്കുന്നത്. ഇവര്‍ക്കായി ചരിത്ര സ്മാരകങ്ങൾ, പൈതൃകം, സാംസ്കാരിക-വിനോദ പ്രവർത്തനങ്ങൾ, ആകർഷകമായ ബീച്ചുകൾ, ലോകോത്തര ഹോട്ടലുകള്‍, ടൂറിസ്റ്റ് സേവനങ്ങൾ, കായികം, കല എന്നിവ വര്‍ഷം മുഴുവന്‍ ദുബായില്‍ സജീവമാണെന്ന് ടൂറിസ്റ്റ് ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് രാകൻ അൽ റാഷിദി പറഞ്ഞു.