കേരളം

kerala

ETV Bharat / business

ബജറ്റില്‍ കര്‍ഷകരെ തഴഞ്ഞു: വിമര്‍ശനവുമായി പ്രൊഫ: എൽ. അനിതകുമാരി - പ്രതികരണം

തൊഴിലിലായ്മ പരിഹാരിക്കാൻ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു

ബജറ്റില്‍ കര്‍ഷകരെ തഴെഞ്ഞെന്ന വിമര്‍ശനവുമായി പ്രൊഫസർ എൽ.അനിതകുമാരി

By

Published : Jul 5, 2019, 4:25 PM IST

Updated : Jul 5, 2019, 6:30 PM IST

തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്‍റെ കന്നി ബജറ്റ് കാർഷിക മേഖലയെ പൂർണമായി തഴഞ്ഞെന്ന വിമർശനവുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ അസോസിയേറ്റ് പ്രൊഫസർ എൽ. അനിതകുമാരി. കർഷകരെ വാക്കാൽ പുകഴ്ത്തിയ ബജറ്റിൽ പദ്ധതി പ്രഖ്യാപനത്തിൽ പിന്നോക്കം പോയെന്ന് അനിത കുമാരി പറഞ്ഞു.

ബജറ്റില്‍ കര്‍ഷകരെ തഴഞ്ഞു: വിമര്‍ശനവുമായി പ്രൊഫ: എൽ. അനിതകുമാരി

കർഷക ആത്മഹത്യ പെരുകുന്ന പശ്ചാത്തലത്തിൽ കാർഷിക ഉത്തേജന പദ്ധതികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ ഇടം പിടിച്ചില്ല. ഇതിന് പുറമെ തൊഴിലിലായ്മ പരിഹാരിക്കാനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇൻഷൂറൻസ് മേഖലയിൽ പൂർണ വിദേശ നിക്ഷേപം, എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ, റെയിൽവേയിൽ പിപിപി എന്നിവ നല്ല സൂചനകളല്ലെന്നും എന്നാൽ ജലസ്രോതസുകളുടെ സംരക്ഷണം, 1.42 ലക്ഷം കിലോമീറ്റർ റോഡുനിർമ്മാണം എന്നിവ എടുത്തു പറയേണ്ടവയാണെന്നും അനിതകുമാരി ചൂണ്ടിക്കാണിച്ചു.

Last Updated : Jul 5, 2019, 6:30 PM IST

ABOUT THE AUTHOR

...view details