ന്യൂഡൽഹി:സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 507.06 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,532.35 കോടി രൂപയുടെ നഷ്ടം ബാങ്ക് നേരിട്ടിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്‍റെ മൊത്തം വരുമാനം 15,556.61 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 14,035.88 കോടി രൂപയായിരുന്നു.
പിഎൻബി ക്ക് 507.06 കോടി രൂപയുടെ ലാഭം
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,532.35 കോടി രൂപയുടെ നഷ്ടം ബാങ്ക് നേരിട്ടിരുന്നു
പിഎൻബി ക്ക് 507.06 കോടി രൂപയുടെ ലാഭം
കഴിഞ്ഞ സെപ്റ്റംബർ പാദത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 17.16 ശതമാനത്തിൽ നിന്ന് കുറഞ്ഞ് ഈ വർഷം 16.76 ശതമാനത്തിലെത്തി. 2018 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 7,733.27 രൂപ കോടി ആയിരുന്ന മോശം വായ്‌പകൾ ഈ പാദത്തിൽ 3,253.32 കോടി രൂപയായി കുറഞ്ഞു.