കേരളം

kerala

ETV Bharat / business

റിട്ടെയില്‍ പണപ്പെരുപ്പം പത്തൊമ്പത് മാസത്തിലെ ഏറ്റവും തഴ്ന്ന നിലയില്‍

ജനുവരി മാസത്തില്‍ റീട്ടെയിൽ പണപ്പെരുപ്പം 2.05 ശതമാനം കുറഞ്ഞതോടെ പത്തൊമ്പത് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.

പച്ചക്കറി

By

Published : Feb 13, 2019, 12:22 AM IST

2018 നവംബറില്‍ 2.19 ശതമാനവും ഡിസംബറില്‍ 2.11 ശതമാനവും രേഖപ്പെടുത്തിയിരുന്നു 2018 ജനുവരിയില്‍ 5.07 ശതമാനമായിരുന്നു പണപ്പെരുപ്പം. കസ്റ്റമര്‍ പ്രൈസ് ഇന്‍ഡെക്സിനെ ആധാരമാക്കിയാണ് റിട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്ക് പുറത്ത് വിട്ടത്. ഇതിന് പുറമെ ഇന്ധന-ഊര്‍ജ്ജ മേഖലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ABOUT THE AUTHOR

...view details