മുംബൈ: സികെപി സഹകരണ ബാങ്കിന്‍റെ 1.32 ലക്ഷം നിക്ഷേപകരിൽ 99.2 ശതമാനം പേർക്കും മുഴുവൻ പണവും തിരികെ ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഡെപ്പോസിറ്റ് ഇൻഷുറൻസും ക്രെഡിറ്റ് ഗ്യാരണ്ടിയും വഴിയാണ് മുഴുവൻ പണവും ലഭിക്കുക. ബാങ്കിന്‍റെ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്നുള്ള നിക്ഷേപകരുടെ ആശങ്കകൾക്ക് വിശദീകരണം നൽകുകയായിരുന്നു ആർബിഐ.
സികെപി ബാങ്കിന്‍റെ 99 ശതമാനം നിക്ഷേപകർക്കും പണം തിരികെ ലഭിക്കുമെന്ന് ആർബിഐ - ആർബിഐ
ബാങ്കിന്‍റെ ലൈസൻസ് റദ്ദാക്കിയതിനെത്തുടർന്ന് നിക്ഷേപകരുടെ ആശങ്കകൾക്ക് വിശദീകരണം നൽകുകയായിരുന്നു ആർബിഐ. നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസും ക്രെഡിറ്റ് ഗ്യാരണ്ടിയും വഴി മുഴുവൻ പണവും തിരികെ ലഭിക്കും.
2014 മുതൽ തന്നെ ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ബാങ്കിന്‍റെ ലൈസൻസ് റദ്ദാക്കിയത്. 485.56 കോടി രൂപയുടെ നിക്ഷേപവും, 161.17 കോടി രൂപയുടെ വായ്‌പയും ബാങ്കിന് ഉണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പഞ്ചാബ് നാഷണൽ ബാങ്കും, മഹാരാഷ്ട്ര സഹകരണ ബാങ്കും സാമ്പത്തിക ദുരൂപയോഗം നടത്തിയതുമൂലം ഇത്തരം ബാങ്കുകൾക്ക് ആർബിഐ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് റിസർവ് ബാങ്ക് നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം വരെ ഉയർത്തി. കുറഞ്ഞ മൂലധനമായ ഒമ്പത് ശതമാനം പോലും ബാങ്കിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കേണ്ടി വന്നത്. വ്യവസ്ഥകൾ അനുസരിച്ച് ഡിഐസിജിസിയിൽ നിന്ന് അഞ്ച് ലക്ഷം വരെ നിക്ഷേപം തിരിച്ചടയ്ക്കാൻ സാധിക്കും.