ന്യൂഡൽഹി: ഒരു കോടിയിലധികം ഫാസ് ടാഗുകൾ ഒന്നിലധികം വിൽപന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്‌തുവെന്ന് ദേശീയ പാത അതോറിറ്റി വ്യാഴാഴ്‌ച അറിയിച്ചു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ പ്രസ്‌താവന പ്രകാരം, ഫാസ് ടാഗ് പ്രതിദിനം 21 ലക്ഷത്തിലധികം ടോൾ ഇടപാട് നടത്തി. ഒരു കോടിയിലധികം ഫാസ് ടാഗുകൾ ഇതുവരെ ഒന്നിലധികം വിൽപ്പന കേന്ദ്രങ്ങൾ വഴി നൽകിയിട്ടുണ്ടെന്നും അതിൽ 30 ലക്ഷത്തോളം നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം വിതരണം ചെയ്‌തിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.