രാജ്യത്തെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ നടത്താന്‍ ആലോചന. വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. കേന്ദ്ര ഐടി മന്ത്രാലയമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ നമ്പര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു
വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നീക്കം
സാധാരണ ഗതിയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ വെരിഫിക്കേഷനുകള്‍ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. എന്നിരുന്നാലും ഇത്തരത്തിലുള്ള നിരവധി വെരിഫിക്കേഷനുകള്‍ അക്കൗണ്ടുകളുടെ വിശ്വാസതയെ വര്‍ധിപ്പിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു പരീഷണത്തിന് കേന്ദ്ര സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളും ഒരുങ്ങുന്നത്.
നിലവില്‍ രാജ്യത്ത് 350 ദശലക്ഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ഉപയോഗത്തിലിരിക്കുന്നത്. ഇവയെല്ലാം മൊബൈല്‍ നമ്പര്‍ വഴി വേരിഫൈ ചെയ്യുന്നത് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന കാര്യത്തില്‍ സര്‍ക്കാരും സോഷ്യൽ മീഡിയ കമ്പനികളുമായി ചർച്ചകള്‍ പുരോഗമിക്കുകയാണ്.