പ്രതിഷേധത്തിന്‍റെ ഭാഗമായല്ല താന്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വച്ചതെന്ന് പി.സി മോഹനന്‍. സര്‍ക്കാരിന്‍റെ സ്വാധിനം കമ്മീഷനെ കാര്യമായി ബാധിക്കില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. നേരത്തെ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് ഗവണ്‍മെന്‍റ് മറച്ചു വച്ചതില്‍ പ്രതിഷേധിച്ചാണ് പി.സി മോഹനനും ജെ.വി മീനാക്ഷിയും രാജിവച്ചതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മോഹനന്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നില്ല എന്‍റെ രാജി; മുന്‍ എന്‍.എസ്.സി ചെയര്‍മാന്‍
തൊഴിലില്ലായ്മ വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറച്ചു വച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു വാര്‍ത്തകള്‍.
പി.സി മോഹനന്‍
നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കായിരുന്നു സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു എന്നതില്‍ തര്‍ക്കമില്ലെന്നും മോഹനന്‍ പറഞ്ഞു. എല്ലാ പഠനങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഇതിന് തക്കതായ തെളിവുകളും പഠന റിപ്പോര്‍ട്ടുകളില്‍ ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.