മുംബൈ: ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ത്രി. എൻസിഎൽഎടി ഉത്തരവ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ടാറ്റാ ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള താൽപര്യത്തിലാണ് തീരുമാനം എടുത്തതെന്നും വ്യക്തികളുടെ താൽപര്യങ്ങളേക്കാൾ പ്രധാനമാണ് അതെന്നും മിസ്‌ത്രി വ്യക്തമാക്കി.
ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ത്രി - സൈറസ് മിസ്‌ട്രി
ഓഹരി ഉടമയെന്ന നിലയിൽ ബോർഡിലെ സീറ്റ് ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശക്തമായി പിന്തുടരുമെന്ന് സൈറസ് മിസ്‌ത്രി
ടാറ്റാ ഗ്രൂപ്പിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്ന് സൈറസ് മിസ്‌ട്രി
തനിക്ക് അനുകൂലമായി എൻസിഎൽഎടി ഉത്തരവ് ലഭിച്ചിട്ടും ടാറ്റാ സൺസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമോ ടിസിഎസിന്‍റെ ഡയറക്‌ടർ സ്ഥാനമോ പിന്തുടരാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഓഹരി ഉടമയെന്ന നിലയിൽ ബോർഡിലെ സീറ്റ് ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശക്തമായി പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.