കേരളം

kerala

ETV Bharat / business

സബ്‌സിഡിയില്ലാത്ത എൽ‌പി‌ജി വില സിലിണ്ടറിന് 19 രൂപ കൂടും

ദേശീയ തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 75.14 രൂപയും ഡീസലിന് ലിറ്ററിന് 67.96 രൂപയുമാണ് വില. എണ്ണക്കമ്പനികളും സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില 14.2 കിലോഗ്രാം സിലിണ്ടറിന് 714 രൂപയായി ഉയർത്തി

Non-subsidised LPG price hiked by Rs 19 per cylinder
സബ്‌സിഡിയില്ലാത്ത എൽ‌പി‌ജി വില സിലിണ്ടറിന് 19 രൂപ കൂടും

By

Published : Jan 1, 2020, 2:57 PM IST

ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില സിലിണ്ടറിന് 19 രൂപ കൂടും. അന്താരാഷ്ട്ര വിപണിയിൽ‌ ഇന്ധന വില ഉയർ‌ന്നതുമൂലമാണിത്. വിമാനങ്ങൾക്ക് ഊർജം പകരാൻ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്‍റെ (എടിഎഫ്) വില കിലോലിറ്ററിന് 1,637.25 രൂപ അഥവാ 2.6 ശതമാനം വർധിച്ച് ഡൽഹിയിൽ ഒരു കിലോലിറ്ററിന് 64,323.76 രൂപയായി ഉയർന്നു. ഇത് ഈ മേഖലയിലെ പ്രതിസന്ധിയാലായ വിമാനക്കമ്പനികളുടെ ബാധ്യത വർധിപ്പിക്കും.
എണ്ണ ഉപഭോഗത്തിനന്‍റെ 84 ശതമാനം നിറവേറ്റുന്നതിനായി ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നു.

വർദ്ധനവുണ്ടായിട്ടും, എടിഎഫ് ലിറ്ററിന് 64.32 രൂപ എന്നത് പെട്രോളിനേക്കാളും ഡീസലിനേക്കാളും വില കുറവാണ്. ദേശീയ തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 75.14 രൂപയും ഡീസലിന് ലിറ്ററിന് 67.96 രൂപയുമാണ് വില. ഇതോടെ എണ്ണക്കമ്പനികളും സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില 14.2 കിലോഗ്രാം സിലിണ്ടറിന് 714 രൂപയായി ഉയർത്തി.

2019 സെപ്റ്റംബറിന് ശേഷം തുടർച്ചയായ അഞ്ചാമത്തെ പാചക ഗ്യാസ് വില വർധനയാണിത്. സബ്‌സിഡിയില്ലാത്ത പാചക വാതക വില കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ സിലിണ്ടറിന് 139.50 രൂപയോളം ഉയർന്നു. പൊതു വിതരണ സംവിധാനം (പിഡിഎസ്) വഴി വിൽക്കുന്ന മണ്ണെണ്ണയുടെ വില 26 പൈസ വർധിച്ച് മുംബൈയിൽ ലിറ്ററിന് 35.58 രൂപയായി ഉയർത്തി.

ABOUT THE AUTHOR

...view details