കാര്‍ലോസ് ഖോസനെ വീണ്ടും അറസ്റ്റ് ചെയ്തു - നിസാന്‍
നാല് തവണയാണ് കാര്‍ലോസ് ഖോസനെതിരെ ടോക്യോ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
നിസാന്‍ മോട്ടര്‍ കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഖോസനെ ടോക്യോ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കമ്പനി ചെയര്‍മാനായിരിക്കെ ഓമാനിലെ ഡിലര്‍മാരുമായി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിലാണ് അറസ്റ്റ്. നാല് തവണ ഇയാള്‍ക്കെതിരെ ടോക്യോ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റൊരു സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസ്റ്റിലായ ഇയാള്‍ നൂറ് ദിവസത്തെ തടവിന് ശേഷം പുറത്തിറങ്ങി ഒരു മാസം കഴിയും മുമ്പാണ് വ്യാഴാഴ്ച രാവിലെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 മില്യണ്‍ ഡോളറിന്‍റെ തട്ടിപ്പ് ആരോപണമാണ് ഇയാള്‍ക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്.