കേരളം

kerala

ETV Bharat / business

ഫൈവ് സ്റ്റാർ ഫ്രിഡ്‌ജുകളുടെ വില ഉയരാൻ സാധ്യതയെന്ന് സിഇഎഎംഎ

പുതിയ വാക്വം പാനൽ സ്ഥാപിക്കുമ്പോൾ ഇപ്പോൾ ലഭ്യമാകുന്ന ഇതേ ഉല്‍പന്നത്തിന് 5000 രൂപ മുതൽ 6000 രൂപ വരെ ഉയരുമെന്ന് സിഇഎഎംഎ പ്രസിഡന്‍റ് കമൽ നന്തി പറഞ്ഞു.

ഫൈവ് സ്റ്റാർ ഫ്രിഡ്‌ജുകളുടെ വില 6000 വരെ ഉയരാൻ സാധ്യതയെന്ന് സിഇഎഎംഎ

By

Published : Nov 23, 2019, 3:39 PM IST

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ നിലവിൽ വരുന്ന പുതിയ ഊർജ മാനദണ്ഡങ്ങൾ അനുസരിച്ച് ഫൈവ് സ്റ്റാർ ഫ്രിഡ്‌ജുകളുടെ വില 6000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വ്യവസായ സംഘടന സിഇഎഎംഎ അറിയിച്ചു. നിലവിൽ വരാനിരിക്കുന്ന നിയമമനുസരിച്ച് ശീതീകരണത്തിനായി പരമ്പരാഗത രീതിയില്‍ ഉപയോഗിക്കുന്ന വാക്വം പാനലുകൾ മാറ്റി നിർമിക്കണമെന്ന് നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യവസായത്തിന് അതൊരു വെല്ലുവിളിയായിരിക്കുമെന്നും സിഇഎഎംഎ കൂട്ടിച്ചേർത്തു.

കംമ്പ്രസർ അധിഷ്‌ഠിത ഉത്‌പന്നങ്ങളായ റൂം എയർ കണ്ടീഷണറുകൾ(ആർഎസി), ഫ്രിഡ്‌ജുകൾ എന്നിവയുടെ സ്റ്റാർ റേറ്റിങ് ലേബൽ മാറ്റുന്നതിനുള്ള നിയമം 2020 ജനുവരി മുതൽ നിലവിൽ വരും. പുതിയ വാക്വം പാനൽ സ്ഥാപിക്കുമ്പോൾ ഇപ്പോൾ ലഭ്യമാകുന്ന ഇതേ ഉല്‍പന്നത്തിന് 5000 രൂപ മുതൽ 6000 രൂപ വരെ ഉയരുമെന്നാണ് സിഇഎഎംഎ പ്രസിഡന്‍റ് കമൽ നന്തി പറയുന്നത്.

ABOUT THE AUTHOR

...view details