അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തല വഴിയുള്ള ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം നിയന്ത്രിക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഇലക്ട്രോണിക് ഡാറ്റ ഇന്‍റര്‍ ചാര്‍ജ് (ഇഡിഐ) വഴിയായിരിക്കും ഇനി മുതല്‍ അഗര്‍ത്തല വഴിയുള്ള വ്യാപാരം നടക്കുക. ഓഗസ്റ്റ് അഞ്ചിനാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം നിന്ത്രിക്കാന്‍ പുതിയ സംവിധാനം - ബംഗ്ലാദേശ്
ഓഗസ്റ്റ് അഞ്ച് മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
പശ്ചിമ ബംഗാളിലെ പെട്രപോലെ അതിര്‍ത്തി കഴിഞ്ഞാല്‍ ബംഗ്ലാദേശ് വഴിയുള്ള വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്ന അതിര്‍ത്തിയാണ് അഗര്‍ത്തല. എന്നാല്‍ പുതിയ രീതി ഭൂരിഭാഗം കസ്റ്റംസ് ഓഫീസര്‍മാര്‍ക്കും അപരിചിതമാണെന്നും സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ടു വരുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം ഏര്‍പ്പെടുത്തണമായിരുന്നെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം ബംഗ്ലാദേശില്‍ നിന്നുള്ള നിരവധി ലോഡുകള്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇവിടെ നിന്നുള്ള വരവ് കുറഞ്ഞതോടെ ത്രിപുരയില്‍ മത്സ്യങ്ങള്‍ക്ക് വ്യാപകമായി വില കൂടിയിട്ടുണ്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ വ്യാപാര അതിര്‍ത്തികളിലും ഇഡിഐ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആകെ 39 വ്യാപാര അതിര്‍ത്തികളാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളത്. ഇവയില്‍ 32 എണ്ണം ബംഗ്ലാദേശുമായാണ് അതിര്‍ത്തി പങ്കിടുന്നത്.