ന്യൂഡല്‍ഹി: പുതിയ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്‍റെ ജിഡിപി ഉയര്‍ത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും കൂടിക്കാഴ്ച.
ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും - finance ministry
രാജ്യത്തിന്‍റെ ജിഡിപി ഉയര്‍ത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും കൂടിക്കാഴ്ച.
നരേന്ദ്ര മോദി
ജൂണ്‍ ഇരുപതിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ധനമന്ത്രാലയത്തിലെ അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇക്കണോമിക് അഫെയര്‍സ്, റവന്യു, എക്സ്പെന്‍റീച്ചര്‍, ഫിനാന്‍ഷ്യന്‍ സര്‍വ്വീസ്, ഡിഐപിഎഎം എന്നിവയാണ് ധനമന്ത്രാലത്തിന് കീഴില്‍ വരുന്ന അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റുകള്‍. മോദി സര്‍ക്കാരിന്‍റെ 100 ദിന അജണ്ടയും യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരോടും അജണ്ട തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.