കേരളം

kerala

ETV Bharat / business

വികസനം വേണമെങ്കില്‍ ഇറക്കുമതി കുറക്കണം: നിതിന്‍ ഗഡ്ഗരി - നിതിന്‍ ഗഡ്ഗരി

"പ്രധാന നഗരങ്ങളിലേത് പോലെ ചെറുകിട വ്യവസായ മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്"

നിതിന്‍ ഗഡ്ഗരി

By

Published : Jun 6, 2019, 10:56 AM IST

ന്യൂഡല്‍ഹി:രാജ്യത്തിന്‍റെ വികസനം വര്‍ധിക്കണമെങ്കില്‍ ഇറക്കുമതി കുറക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണമെന്ന് കേന്ദ്ര വ്യവസായ മന്ത്രി നിതിന്‍ ഗഡ്ഗരി. ഇതിനുവേണ്ടി രാജ്യത്തിനകത്ത് തന്നെ അവശ്യവസ്തുകള്‍ ഉല്‍പാദിപ്പിക്കണമെന്നും ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്‍റെ സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ നയം വ്യക്തമാക്കിക്കെണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കും. പ്രധാന നഗരങ്ങളിലേത് പോലെ ചെറുകിട വ്യവസായ മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വഴി രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details