കേരളം

kerala

അറിയാം "മൈക്രോസോഫ്റ്റ് വിൻഡോസ് 11"നെ

By

Published : Jun 25, 2021, 2:04 PM IST

Updated : Jun 25, 2021, 4:13 PM IST

വിൻഡോസിന്‍റെ പുതിയ പതിപ്പിലെ മാറ്റങ്ങൾ എന്തൊക്കെയാണ്, നിങ്ങളുടെ കംപ്യൂട്ടറിൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാനാകുമോ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാം......

microsoft windows 11  windows 11 features changes  windows 11 system requirements  മൈക്രോസോഫ്റ്റ് വിൻഡോസ് 11  മൈക്രോസോഫ്റ്റ് വിൻഡോസ് 11 മാറ്റങ്ങൾ  അറിയാം "മൈക്രോസോഫ്റ്റ് വിൻഡോസ് 11"
അറിയാം "മൈക്രോസോഫ്റ്റ് വിൻഡോസ് 11"

ഹൈദരാബാദ്: ഓപ്പറേറ്റിങ്ങ് സിസിറ്റങ്ങളുടെ ലോകത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് ജനപ്രിയ ഒഎസ് വിൻഡോസിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. വ്യാഴാഴ്ച നടന്ന ഓണ്‍ലൈൻ ചടങ്ങിലാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കിയത്. 2015ൽ വിൻഡോസ് 10 എത്തിയ ശേഷം മൈക്രോസോഫ്റ്റ് ഒഎസിൽ നടത്തുന്ന ആദ്യ അപ്‌ഗ്രഡേഷൻ ആണിത്.

ഗൂഗിൾ ക്രോം ബുക്കുകളുടെ വെല്ലുവിളി നേരിടാനും മാറിയ ഉപഭോക്താക്കളുടെ അഭിരുചി ഉൾക്കൊണ്ടും കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചും എത്തുന്ന വിൻഡോസ് 11ന്‍റെ കൂടുതൽ വിവരങ്ങൾ അറിയാം.

പ്രധാന മാറ്റങ്ങൾ

ഇനി മുതൽ ആൻഡ്രോയിഡ് ആപ്പുകളും

ആൻഡ്രോയിഡ് ആപ്പ്

വിൻഡോസ് നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആൻഡ്രോയിഡിൽ സപ്പോർട്ട് ചെയ്യുന്ന ആപ്പുകളെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുക എന്നത്. ആൻഡ്രോയിഡ് ഫോണുകളുമായുള്ള മത്സരത്തിൽ വിൻഡോസിന് കാലിടറിയതും നമ്മൾ കണ്ടതാണ്. എന്നാൽ അതിന് പരിഹാരം വിൻഡോസ് 11ൽ മൈക്രോസോഫ്റ്റ് കണ്ടെത്തിയിരിക്കുന്നു. അതെ, എല്ലാ ആൻഡ്രോയിഡ് ആപ്പുകളും ഇനി വിൻഡോസിലും സപ്പോർട്ട് ചെയ്യും. ആമസോണിന്‍റെ ആപ്പ് സ്റ്റോറിലൂടെയാണ് ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസിലെത്തുക. ഇതിനായി ഇന്‍റലിന്‍റെ ബ്രിഡ്‌ജ് ടെക്നോളജിയാണ് വിൻഡോസ് ഉപയോഗിക്കുക.

സ്റ്റാർട്ട് ബട്ടണ്‍

സ്റ്റാർട്ട് ബട്ടണ്‍

കംപ്യൂട്ടർ തുറക്കുമ്പോൾ ഉള്ള സൗണ്ട് മുതൽ മാറ്റങ്ങൾ തുടങ്ങി വെച്ച വിൻഡോസ് 11ന്‍റെ സ്റ്റാർട്ട് ബട്ടണ്‍ ഇക്കുറി ടാസ്‌ക് ബാറിന്‍റെ മധ്യത്തിലാണ്. സ്റ്റാർട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോളുള്ള അനിമേഷൻ ഉൾപ്പടെയുള്ളവയ്‌ക്കും തെളിഞ്ഞു വരുന്ന മെനുവിന്‍റെ യുഐയിലും മാറ്റങ്ങൾ ഉണ്ട്. നിങ്ങളുടെ ഇഷ്ടാനുസരണം ആപ്പുകൾ എളുപ്പത്തിൽ ക്രമികരിക്കാം. ഒരു വലിയ മൊബൈൽ സ്ക്രീനിന്‍റെ ഫീൽ തരുന്നുണ്ട് പുതിയ മെനു. ഇനി പതിവ് ശീലത്തിൽ നിന്ന് മാറാൻ താല്പര്യം ഇല്ലെങ്കിൽ പഴയ രീതിയിൽ ഇടത് വശത്തേക്ക് മെനു ബട്ടണ്‍ മാറ്റാവുന്നതാണ്.

ഇനി എസ്എംഎസ് വരെ അയക്കാം

ടാസ്‌ക് ബാറിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന മൈക്രോസോഫ്റ്റ് ചാറ്റ് ഉപയോഗിച്ച് നിങ്ങളുടെ പേഴ്‌സണൽ കോണ്‍ടാക്ടിൽ ഉള്ള ആർക്കും ടെക്‌സ്റ്റ്, വീഡിയോ, വോയ്‌സ് മെസേജുകൾ അയക്കാം. ആൻഡ്രോയിഡ് ഡിവൈസുകളിലേക്കും അതും അല്ലെങ്കിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ഒരാൾക്ക് സാധാരണ എസ്എംഎസ് ആയും വിൻഡോസ് 11ൽ നിന്ന് സന്ദേശം അയക്കാം.

എച്ച്ഡിആർ ഗെയിമുകളുടെ നീണ്ട നിര

സാധാരക്കാർ പിസികളിൽ നിന്ന് ഫോണുകളിലേക്ക് ഗെയിമിംഗ് മാറ്റിയ കാലത്താണ് വിൻഡോസ് പിസി എക്‌സ് ബോക്‌സ് മാറ്റങ്ങളുമായി എത്തുന്നത്. കൂടുതൽ ഗ്രാഫിക്സും ഫ്രെയിം റേറ്റും എച്ച്ഡിആൽ ആനുഭവവും ആയി വേഗതയേറിയ ഗെയിമിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാനാണ് വിൻഡോസ് തയ്യാറെടുക്കുന്നത്.

വിജെറ്റും മൾട്ടി ടാസ്കിങ്ങും

മൾട്ടി വിൻഡോ

മൈക്രോസോഫ്റ്റ് വിൻഡോസ് 11ൽ വിജെറ്റ് അവതരിപ്പിച്ചു. കാലാവസ്ഥ വിവരങ്ങൾ, വാർത്തകൾ തുടങ്ങി ഏറ്റവും മികച്ച സേവനങ്ങളാണ് വിജെറ്റിൽ ഒരുക്കിയിരിക്കുന്നത്. മൾട്ടി വിൻഡോ ഓപ്‌ഷനാണ് മറ്റൊരു മാറ്റം. ഇക്കാലത്ത് മൊബൈലുകളിൽ വരെ സാധാരണമായ മൾട്ടി വിൻഡോ വിൻഡോസ് ഉപയോഗിക്കുന്ന വർക്കിങ്ങ് പ്രഫഷണലുകൾക്കും ഏറെ ഉപകാരപ്രദമാവും പുതിയ മാറ്റം.

വിൻഡോസ് നിങ്ങളുടെ കംപ്യൂട്ടറിൽ

വിൻഡോസ് 10 ഉപയോഗിക്കുന്നവർക്ക് സൗജന്യമായി വിൻഡോസ് 11ലേക്ക് മാറാം. 2020 അവസാനത്തോടെ വിൻഡോസ് 11 അധിഷ്ടിത കംപ്യൂട്ടറുകൾ വിപണിയിലെത്തും. ഈ വർഷം അവസാനത്തോടെയോ അടുത്ത കൊല്ലം ആദ്യമോ പുതിയ അപ്‌ഡേഷൻ ലഭിക്കും.

അപ്‌ഡേറ്റ് ചെയ്യാൻ വേണ്ട കോണ്‍ഫിഗറേഷന്‍

1. 1 ജിഗാഹെർട്‌സ്/ 2 കോർ കോംപാറ്റബിൾ 64 ബിറ്റ് പ്രൊസസർ

2. കുറഞ്ഞത് 4 ജിബി റാമും 64 ജിബി സ്റ്റോറേജും

3. യുഇഎഫ്ഐ, സെക്വർ ബൂട്ടിങ്ങ് ശേഷിയുള്ള സിസ്റ്റം സോഫ്റ്റ്‌വെയർ

4. ടിപിഎം വേർഷൻ 2.0

5. ഡയറക്ട് എക്‌സ് 12/ WDDM 2.0 ഡ്രൈവ് ഉള്ളവ

നിങ്ങളുടെ കംപ്യൂട്ടറിൽ വിൻഡോസ് 11 സപ്പോർട്ട് ചെയ്യുമോ എന്ന് അറിയാൻ വിൻഡോസ് വെബ്സൈറ്റ് സന്ദർശിക്കാം

Also Read:ഗൂഗിളുമായി ചേർന്ന് വില കുറഞ്ഞ സ്മാർട്ട് ഫോണ്‍; "ജിയോ നെക്‌സ്റ്റ്" സെപ്റ്റംബർ 10ന്

Last Updated : Jun 25, 2021, 4:13 PM IST

ABOUT THE AUTHOR

...view details