കേരളം

kerala

ETV Bharat / business

സെൻസെക്‌സ് 100 പോയിന്‍റ് ഉയർന്നു; നിഫ്റ്റി 11,900 ന് മുകളിൽ - ബിസിനസ് വാർത്ത

2.68 ശതമാനം ഉയർന്ന ഇൻഡസ്‌ലാന്‍റ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ടെക്ക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, ഐടിസി, ഇൻഫോസിസ് എന്നിവർ മികച്ച നേട്ടം കൈവരിച്ചപ്പോൾ ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, യെസ്‌ ബാങ്ക്, ടിസിഎസ്, അർഐഎൽ, എസ്‌ബിഐ എന്നിവർ 1.98 ശതമാനം ഇടിഞ്ഞു.

സെൻസെക്‌സ് 100 പോയിന്‍റ് ഉയർന്നു; നിഫ്റ്റി 11,900 ന് മുകളിൽ

By

Published : Nov 1, 2019, 12:22 PM IST

മുംബൈ: ഇന്നത്തെ വ്യാപാരത്തിൽ സെൻസെക്‌സ് 100 പോയിന്‍റ് ഉയർന്നു. പോസിറ്റീവ് ആഗോള സൂചനകൾക്കും വിദേശ നിക്ഷേപത്തിന്‍റെ വരവിനും ഇടയിലാണ് ഇൻ‌ഫോസിസ്, എച്ച്ഡി‌എഫ്‌സി ട്വിൻസ്, ഐ‌ടി‌സി എന്നിവയുടെ നേട്ടം. 30 ഓഹരി സൂചിക 136.83 പോയിന്‍റ് അഥവാ 0.34 ശതമാനവുമായി വ്യാപാരം നടത്തി 40,265.88 ൽ എത്തി. എൻഎസ്‌സി നിഫ്‌റ്റി 33.90 പോയിന്‍റ് അഥവാ 0.29 ശതമാനവുമായി 11,911.35 ൽ എത്തി.
2.68 ശതമാനം ഉയർന്ന ഇൻഡസ്‌ലാന്‍റ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ടെക്ക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, ഐടിസി, ഇൻഫോസിസ് എന്നിവർ മികച്ച നേട്ടം കൈവരിച്ചപ്പോൾ ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, യെസ്‌ ബാങ്ക്, ടിസിഎസ്, അർഐഎൽ, എസ്‌ബിഐ എന്നിവർ 1.98 ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ സെക്ഷനിൽ 30 ഓഹരി സൂചിക 0.19 ശതമാനവുമായി വ്യാപാരം നടത്തി 40,129.05 ൽഎത്തി. നിഫ്‌റ്റി 33.35 പോയിന്‍റ് അഥവാ 0.28 ശതമാനവുമായി 11,877.45 ൽ അവസാനിച്ചു.

മൂലധന വിപണിയിൽ വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്‌ച 1,870.87 കോടി രൂപ വാങ്ങിയപ്പോൾ സ്വകാര്യ സ്ഥാപന നിക്ഷേപകർ 650.73 കോടി രൂപയുടെ ഓഹരികൾ വിറ്റതായി സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട എട്ട് വ്യവസായങ്ങളുടെ സംരംഭ ഉൽപാദനം സെപ്റ്റംബറിൽ 5.2 ശതമാനമായി കുറഞ്ഞത് സാമ്പത്തിക മാന്ദ്യത്തിന്‍റെ തീവ്രതയെ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ ഷാങായ്, ഹോങ്കോങ്, സിയോൾ എന്നീ നിക്ഷേപ വിനിമയ കേന്ദ്രങ്ങളിലെ വ്യാപാരം അമേരിക്ക ചൈനാ ഇടപാടുകൾക്കുമേലുള്ള ശുഭാപ്‌തി വിശ്വാസത്തേക്കാൾ മുകളിലാണ്. അതേസമയം കഴിഞ്ഞ സെക്ഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ കുറഞ്ഞ് 70.96 ൽ എത്തി.

ABOUT THE AUTHOR

...view details